കോയമ്പത്തൂര്‍: തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിര്‍മ്മാതാവ് രാജ് നിഡി മോരുവും വിവാഹിതരായി. ഇന്ന് (തിങ്കളാഴ്ച) രാവിലെ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെ 30 പേര്‍ മാത്രമാണ് സംബന്ധിച്ചത്.
ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. പൊതുവേദികളില്‍ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നതും പതിവായിരുന്നു. ഫാമിലി മാന്‍ സീരിസില്‍ അഭിനയിക്കുന്നതിനിടയിലാണ് രാജും സാമന്തയും പ്രണയത്തിലായത്. നടന്‍ നാഗചൈതന്യയുമായി ആയിരുന്നു സാമന്തയുടെ ആദ്യ വിവാഹം. 2021ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. രാജ് നിഡിമോരുവിന്റെയും രണ്ടാം വിവാഹമാണ്. ശ്യാമാലിദേയെ ആയിരുന്നു ആദ്യ പങ്കാളി. 2022ല്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ വിവാഹ വാര്‍ത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല.







