കാസര്‍കോട്: കരിച്ചേരിയില്‍ ഓടി കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ഡീസല്‍ ചോര്‍ന്നു. ഇതേ തുടര്‍ന്ന് റോഡ് അപകടാവസ്ഥയിലായി. ഇരുചക്ര വാഹനം തെന്നിവീണു. ഞായറാഴ്ച രാവിലെ പൊയ്നാച്ചി-കുണ്ടംകുഴി റോഡില്‍ കരിച്ചേരി വളവില്‍ ആണ് സംഭവം. കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തിലാകുമെന്ന സാധ്യതയെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി.
കാസര്‍കോട് നിന്നും അഗ്‌നിരക്ഷാസേന എത്തി റോഡില്‍ വീണ ഡിസലിന്റെ മുകളില്‍ മണല്‍ വിതറി അപകടാവസ്ഥ ഒഴിവാക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാല്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഒ.കെ. പ്രജിത്ത്, കെ.വി. ജിതിന്‍ കൃഷ്ണന്‍, എം.എ.വൈശാഖ്, ഹോം ഗാര്‍ഡുമാരായ പി. ശ്രീജിത്ത്, ഷൈലേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.







