കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ കോണ്‍ഗ്രസിന് ബന്ധമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്നും വിഡി സതീശൻ പറഞ്ഞു. കാസർകോട് പ്രസ്സ് ക്ലബ്ബിന്റെ തദ്ദേശകം പരിപാടിയിൽ സംസാരിക്കുക യായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയിലെ സ്വർണം മോഷ്ടിച്ച കുറ്റവാളികൾക്കെതിരെ നടപടി എടുക്കാത്ത സിപിഎം കോൺഗ്രസിനെ ക്രൂശിക്കാൻ ശ്രമിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. ശബരിമല കൊള്ള ക്കേസിൽ സിപിഎമിന് പങ്കുണ്ട്. കുറ്റവാളികൾ ക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തയ്യാറാകുന്നില്ല. ജയിലിലേക്കുള്ള പാർട്ടിക്കാരുടെ ഘോഷയാത്ര തുടങ്ങിയതേയുള്ളൂ വെന്നും ഇനിയും ആളുകൾ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക കേസുകളിൽ ഉൾപ്പെട്ടവരും ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ടവരുമാണ് സിപിഎം സ്ഥാനാർത്ഥികൾ. പരാതി പോലും ലഭിക്കും മുമ്പ് നടപടിയെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വിഡി സതീശൻ പറഞ്ഞു. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ പാര്‍ട്ടിക്ക് ബന്ധമില്ല. പാര്‍ട്ടിയിൽ നിന്നുള്ളവരാണെങ്കിൽ നടപടിയെടുക്കും. എന്നാൽ, അതൊന്നും പാര്‍ട്ടിയിലുള്ളവരല്ല. സൈബര്‍ ആക്രമണം നടത്തുന്നത് സിപിഎമ്മിന്‍റെ രീതിയാണ്. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ടിറങ്ങിയെന്ന ചോദ്യത്തിൽ മാധ്യമപ്രവര്‍ത്തകരെ വിഡി സതീശൻ വിമര്‍ശിച്ചു. തന്‍റെ വാർത്ത സമ്മേളനം തകർക്കാൻ ചിലർ മുന്നിട്ടിറങ്ങുകയാണെന്നും രാഹുലിനെ കുറിച്ചുള്ള ചോദ്യത്തിന് കൂടുതൽ മറുപടി ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു.







