കാസര്‍കോട്: ഉപ്പള പത്വാടിയിലെ വീട്ടില്‍ നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന 3.407 കിലോഗ്രാം എംഡിഎംഎ ഉള്‍പ്പെടെ മാരക ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയ കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി. തൃശൂര്‍ വെള്ളരക്കാട് സ്വദേശി ഷറഫുദ്ദീനെ(34)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. എസ് ഐ ശബരികൃഷ്ണന്‍, ചന്ദ്രകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നാണ് പത്വാടിയിലെ വീട്ടില്‍ നിന്നും 3.4 കിലോ എംഡിഎംഎയും 642.65 ഗ്രാം കഞ്ചാവും 96.65 ഗ്രാം കൊക്കെയ്ന്‍, 30 ലഹരി ഗുളികകളും പിടികൂടിയത്. കേസില്‍ മുളിഞ്ച സ്വദേശി അസ്‌കര്‍ അലിയെ അപ്പോള്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.







