കാസർകോട് കളക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്; മെസ്സേജ് അയച്ചു ഉദ്യോഗസ്ഥരിൽ നിന്ന് പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

കാസർകോട്: കാസർകോട് ജില്ല കളക്ടർ കെ ഇമ്പശേഖറിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്. വിയറ്റ്നാമിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് തയാറാക്കിയിരിക്കുന്നത്. ഈ അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പട്ടുകൊണ്ടുള്ള സന്ദേശം പലർക്കും ലഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ പേരിലാണ് പണം ആവശ്യപ്പെടുന്നത്. സംഭവത്തെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. കലക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് ആണ് മെസ്സേജുകൾ വന്നത്. ജോലിസംബന്ധമായ ചോദ്യങ്ങളാണ് ആദ്യം ഉണ്ടായിരുന്നത്. കളക്ടർ ആണെന്നും കരുതി ഡ്യൂട്ടിയെക്കുറിച്ച് പലരും മറുപടി നൽകി. അതിന് പിന്നാലെയാണ് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം വന്നത്. വന്ന സന്ദേശത്തിലെ വാചക ഘടനയിലുള്ള തെറ്റുകൾ ഉദ്യോഗസ്ഥരിൽ സംശയത്തിന് ഇടവരുത്തി. തുടർന്ന് പലരും ജില്ലാ കളക്ടറെ നേരിട്ടു വിളിച്ചു. അപ്പോഴാണ് കളക്ടർ ഇക്കാര്യം അറിയുന്നത്. അതേസമയം ആരുടെയെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. കളക്ടർ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകി. കൂടുതൽ അന്വേഷണത്തിന് സൈബർ സെല്ലിന് കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page