കാസര്‍കോട്: ഉദുമ മാങ്ങാട്ടെ വീട്ടില്‍ പട്ടപ്പകല്‍ കവര്‍ച്ച. വീട്ടില്‍ അഴിച്ചുവച്ച എ സി നാടോടികള്‍ എടുത്തു കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാവിലെയാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ എല്ലാവരും ദുബായില്‍ പോയിരുന്നു. വീട് നോക്കി നടത്തുന്ന ആള്‍ പുറത്തു പോയ സമയത്തായിരുന്നു കവര്‍ച്ച. പുതിയ എസി വാങ്ങിയതിനാല്‍ പഴയത് വീട്ടുമുറ്റത്തു വച്ചിരുന്നു. വീട്ടില്‍ ആരുമില്ലെന്ന് കണ്ടതോടെ നാടോടികള്‍ ഗേറ്റ് തുറന്ന് അകത്ത് പ്രവേശിച്ചു. കവര്‍ച്ചയുടെ സിസിടിവി ദൃശ്യം അപ്പോള്‍ തന്നെ വീട്ടുടമ മൊബൈലില്‍ ലൈവ് ആയി കാണുന്നുണ്ടായിരുന്നു. ഈ വിവരം വീട്ടുടമ നാട്ടുകാരെയും പൊലീസിനെയും അറിയിച്ചുവെങ്കിലും അവര്‍ എത്തുമ്പോഴേക്കും നാടോടികള്‍ സ്ഥലം വിട്ടിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കളനാട്ടെ ഒരു ആക്രിക്കടയില്‍ വിറ്റതായി കണ്ടെത്തി. 5200 രൂപയ്ക്കാണ് എസി യും മറ്റും വിറ്റത്. ഒടുവില്‍ അലിവ് തോന്നിയ ഉടമ നാടോടികള്‍ക്കെതിരെ കേസെടുക്കേണ്ടെന്നു പൊലീസിനെ അറിയിക്കുകയായിരുന്നു.







