കാസര്‍കോട്: കൂടെ താമസിക്കുന്നതിനിടയില്‍ പിണങ്ങി പോയ യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ബലാല്‍സംഗം ചെയ്തതായി പരാതി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 30 കാരിയുടെ പരാതിപ്രകാരം ചിത്താരി സ്വദേശി സജീര്‍ എന്നയാള്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. വീട്ടില്‍ നിന്നു പിണങ്ങി പോയ യുവതി എറണാകുളത്തായിരുന്നു താമസം. ഇതിനിടയില്‍ പരിചയപ്പെട്ട സജീറുമായി യുവതി അടുപ്പത്തിലായത്രെ. പിന്നീട് ഇരുവരും ഒന്നിച്ച് താമസം തുടങ്ങി. ഇതിനിടയില്‍ യുവതി സജീറുമായി തെറ്റുകയും തിരിച്ച് കാസര്‍കോട്ടേക്ക് വരികയും ചെയ്തു. സ്വന്തം വീട്ടില്‍ പോകാതെ യുവതി കളനാട്ടെ ഒരു ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം ഇവിടെയെത്തിയ സജീര്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നു കാണിച്ചാണ് യുവതി പരാതി നല്‍കിയത്.







