കാസര്‍കോട്: പതിനെട്ടുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ വയോധികന്‍ 13 വര്‍ഷത്തിന് ശേഷം പിടിയില്‍. തമിഴ് നാട് കോയമ്പത്തൂര്‍ മധൂകരൈ സ്വദേശി വിനായകന്‍(68) ആണ് പിടിയിലായത്. 2012 ലാണ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 18 കാരിയെ ഇയാള്‍ പീഡിപ്പിച്ചത്. തേങ്ങിയിടുന്ന ജോലിക്കെത്തിയതായിരുന്നു വിനായകന്‍. 18 കാരി ഗര്‍ഭിണിയായതോടെ പീഡന പരാതിയില്‍ വിനായകനെ ബേക്കല്‍ പൊലീസ് അറസ്റ്റുചെയ്തു. റിമാന്റ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ഇയാള്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാള്‍ തമിഴ് നാട്ടില്‍ കഴിയുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ബേക്കല്‍ ഡിവൈഎസ്പി വിവി മനോജിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ എസ്‌ഐ മനോജ് കുമാര്‍, സി.പി.ഒ ഷാജന്‍ എന്നിവരാണ് പ്രതിയ തമിഴ് നാട്ടില്‍ വച്ച് പിടികൂടിയത്. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ചെയ്തു.







