കാസര്‍കോട്: മലയോര ഹൈവേ കാറ്റാംകവല മറ്റപ്പള്ളി വളവില്‍ അയ്യപ്പന്മാര്‍ സഞ്ചരിച്ച ബസ് 30 താഴ്ചയിലേക്ക് മറിഞ്ഞു. ഏഴു അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ശബരിമലയില്‍ രപോയി മടങ്ങി ബംഗളൂരുവിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. വിവരത്തെ തുടര്‍ന്ന് നിരവധി ആംബുലന്‍സുകള്‍ സ്ഥലത്തെത്തിച്ച് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.







