കാസര്‍കോട്: പീഡനക്കേസില്‍ ഒളിവില്‍ പോയ പ്രതി 11 വര്‍ഷത്തിന് ശേഷം വിമാനത്താവളത്തില്‍ പിടിയില്‍. ചെമ്മനാട് സ്വദേശി അബ്ദുല്‍ ഷഹീലിനെയാണ് വിദ്യാനഗര്‍ കെപി ഷൈന്‍, എസ്‌ഐ സഫ് വാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ലഖ്‌നൗവിലെ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. 2014ല്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു യുവതിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു. വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകാതെ ഇയാള്‍ വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാട്ടിലേക്ക് മടങ്ങി വരുന്നത്. വെള്ളിയാഴ്ച ലഖ്‌നൗ ചൗധരി ചരണ്‍സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അധികൃതര്‍ തടഞ്ഞുവക്കുകയായിരുന്നു. പ്രതിയെ നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും.







