തളിപ്പറമ്പ്: ആറ് വയസുകാരനെ പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ റാംപൂര്‍ഘട്ട് ബുദ്ധിഗ്രാമിലെ ഫിര്‍ദൗസ് ഷേഖിനെ (22)ആണ് സി.ഐ. പി. ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ കുട്ടിയെ ശുചിമുറിയില്‍ വെച്ച് ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. കുറുമാത്തൂരില്‍ കല്‍പ്പണിക്കാരനാണ് ഫിര്‍ദൗസ്.







