വീട് നിര്‍മാണം നോക്കാനെത്തിയ ഷിറിയയിലെ ഗൃഹനാഥന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു, ഇടിച്ച ലോറി നിര്‍ത്താതെ പോയി

കാസര്‍കോട്: കുമ്പള ഷിറിയയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. ഷിറിയ ചക്കന്റടിയിലെ അക്കര മുഹമ്മദ്(74) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വീടിന് സമീപത്ത് വച്ചാണ് അപകടം. മകന്‍ അബ്ദുല്‍ അസീസിന് പുതുതായി പണിയുന്ന വീട് നോക്കാന്‍ പോവുകയായിരുന്നു മുഹമ്മദ്. ഇതേ പറമ്പില്‍ മണ്ണ് ഇറക്കാനെത്തിയ ടിപ്പര്‍ ലോറി തിരിച്ചുപോകുമ്പോള്‍ മുഹമ്മദിനെ ഇടിക്കുകയായിരുന്നു. ഇടിച്ച ലോറി നിര്‍ത്താതെ പോയി. ശബ്ദം കേട്ടെത്തിയ നിര്‍മാണത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മുഹമ്മദിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസ് അപകടം നടന്ന ചക്കന്റടിയിലെത്തി അന്വേഷണം ആരംഭിച്ചു. ആയിഷയാണ് ഭാര്യ. മറ്റുമക്കള്‍: അബൂബക്കര്‍ സിദ്ധീഖ്, അബ്ദുല്‍ സലാം, അബ്ദുല്‍ ലത്തീഫ്, നിയാസ്. മരുമക്കള്‍: ഫാത്തിമ, വഫിയ, മസൂദ, മറിയ. എട്ടു സഹോദരങ്ങളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page