കാസർകോട്:മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയായ 82 കാരനെ 20 വർഷത്തെ സാധാരണ തടവിനു ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. ചെമ്മനാട്, കടവത്ത് റോഡിൽ നിഷ മൻസിലിലെ എ.യു.മുഹമ്മദിനെയാണ് ഹൊസ്ദുർഗ്ഗ് ജഡ്ജ് പി എം .സുരേഷ് ശിക്ഷിച്ചത്. 2022 ജൂൺ മാസം മുതൽ 2023 നവംബർ മാസം വരെയുള്ള കാലയളവിൽ പ്രതി തന്റെ ജൂസ് കടയുടെ ഉള്ളിലുള്ള മുറിയിൽ വച്ച് പല പ്രാവശ്യം 14 വയസ്സ് പ്രായമുള്ള മാനസിക വൈകല്യമുള്ള ആൺ കുട്ടിയെ അതിക്രമത്തിനിര യാക്കിയെന്നാണ് കേസ്. പ്രതിയുടെ ഇത്തരത്തിലുള്ള പ്രവർത്തി മറ്റുള്ളവർ അറിയാതിരിക്കാൻ പ്രതി കുട്ടിക്ക് പണം നൽകുകയും ചെയ്ത കേസിലാണ് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഓഫൻസസ് അണ്ടർ പോക്സോ ആക്ട്പ്രകാരം ശിക്ഷ വിധിച്ചത്.
മേല്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ഇൻസ്‌പെക്ടർ ഉത്തംദാസ് ടി യും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ ആർ. അരുൺകുമാറുമാണ്.
പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ. എ യും പ്രോസിക്യൂഷൻ ഡ്യൂട്ടിക്കായി എഎസ്ഐ ശോഭയും കോടതിയിൽ ഹാജരായി.







