തളിപറമ്പ്: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമത്തിനു ഇരയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട്, നെന്മാറ, ഐലൂര്‍, കൂട്ടാലയിലെ കെ ബി ബൈജു (43) വിനെയാണ് ആലക്കോട് എസ് ഐ കെ ജെ മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് അതിക്രമത്തിനു ഇരയായത്.
സ്വകാര്യ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിലെ സൂപ്പര്‍ വൈസറാണ് ബൈജു. മണക്കടവില്‍ നിന്നാണ് കല്യാണം കഴിച്ചത്. ഭാര്യ ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. മൂന്നു മക്കളുണ്ട്.
ഒക്ടോബര്‍ മാസത്തില്‍ രണ്ടുതവണയാണ് പെണ്‍കുട്ടി അതിക്രമത്തിനു ഇരയായത്. ഭയം കാരണം കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. വ്യാഴാഴ്ച സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടയിലാണ് സംഭവത്തെ കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്.
സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുത്ത ശേഷമാണ് പോക്‌സോ പ്രകാരം കേസെടുത്ത് ബൈജുവിനെ അറസ്റ്റു ചെയ്തത്.







