കാസര്‍കോട് : പരവനടുക്കം മഹിളാ മന്ദിരം അന്തേവാസികളായ ശ്രീജയും, അഞ്‌ജുവും സനാഥരായി പുതുജീവിതത്തിലേക്ക് ചുവടുവച്ചു. കഴിഞ്ഞ ദിവസം പരവനടുക്കം പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഇവർ വിവാഹിതരായി. ആഹ്ലാദകരമായി നടന്ന വിവാഹ ചടങ്ങിൽ സമൂഹത്തിലെ വിവിധ തുറകളില്‍ പെട്ട നിരവധി പേർ പങ്കെടുത്തു. നവദമ്പതികളെ അനുഗ്രഹിച്ചു.
വിവാഹ ചിലവിലേക്കായുള്ള സമ്മാനത്തുക ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ടി.കെ നസീര്‍ മഹിളാ മന്ദിരം സൂപ്രണ്ടിന് കൈമാറി. വധൂവരന്‍മാര്‍ക്കു ക്ലബ്ബ് ഡയറക്‌ടര്‍ ഷാഫി എ.നെല്ലിക്കുന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു. ജില്ലാ കലക്‌ടര്‍ കെ.ഇമ്പശേഖരന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുല്‍ മുനീര്‍, എം.എ സിദ്ദീഖ്, എം.എം നൗഷാദ്, ഷാഫി നാലപ്പാട്, ഡോ.മുഹമ്മദ് മുസ്‌തഫ ബി.ആര്‍.ക്യു, ഷരീഫ് കാപ്പില്‍, മഹമൂദ് ഇബ്രാഹിം, സുനൈഫ് എം.എ.എച്ച് സംബന്ധിച്ചു.







