കാഞ്ഞങ്ങാട് നഗരസഭയില്‍ ഭരണ തുടര്‍ച്ചയ്ക്ക് സി പി എം; പിടിച്ചെടുക്കാന്‍ യു ഡി എഫ്, ചേടി റോഡില്‍ കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ച നിലയില്‍

കാസര്‍കോട്: കടുത്ത മത്സരം നടക്കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ, ചേടി റോഡില്‍ കോണ്‍ഗ്രസിന്റെ ഫള്കസ് ബോര്‍ഡ് നശിപ്പിച്ചതായി പരാതി. കാഞ്ഞങ്ങാട് നഗരസഭാ 22-ാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി പ്രസാദിന്റെ പരാതിയില്‍ ചേടിറോഡ് സ്വദേശികളായ രാജന്‍, പ്രകാശന്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. പുതുക്കൈയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് ബുധനാഴ്ച രാത്രി എടുത്തുകൊണ്ടുപോയി കീറി നശിപ്പിച്ചതായി പ്രസാദ് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഫ്‌ളക്‌സ് നശിപ്പിച്ചതെന്നു കൂട്ടിച്ചേര്‍ത്തു.നിലവില്‍ സി …

ബി എല്‍ ഒയെ മര്‍ദ്ദിച്ച കേസ്; സി പി എം ലോക്കല്‍ സെക്രട്ടറിയായ പഞ്ചായത്തംഗം റിമാന്റില്‍

കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറെ (ബി എല്‍ ഒ) മര്‍ദ്ദിച്ച കേസില്‍ സി പി എം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ സുരേന്ദ്രനെ റിമാന്റ് ചെയ്തു. സി പി എം പാണ്ടി ലോക്കല്‍ സെക്രട്ടിയാണ് സുരേന്ദ്രന്‍.ബി എല്‍ ഒയും ബിവറേജസ് കോര്‍പറേഷന്‍ ബന്തടുക്ക ഔട്ട് ലെറ്റിലെ എല്‍ ഡി ക്ലാര്‍ക്കുമായ പി അജിത്ത് വ്യാഴാഴ്ചയാണ് മര്‍ദ്ദനത്തിനു ഇരയായത്. പയറടുക്കയില്‍ നടന്ന തീവ്ര വോട്ടര്‍ പട്ടിക പുനഃപരിശോധനാ ക്യാമ്പിനിടെയിലായിരുന്നു സംഭവം. ഒരു വോട്ടര്‍ക്ക് …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന സീതാംഗോളിയിലെ വ്യാപാരി മരിച്ചു

കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന സീതാംഗോളിയിലെ വ്യാപാരി മരിച്ചു. സീതാഗോളിയിലെ ശംഭു ഹെബ്ബാര്‍(63) ആണ് മരിച്ചത്. ദീര്‍ഘകാലം സീതാംഗോളി ടൗണില്‍ അനാദിക്കട നടത്തിവന്നിരുന്നു. ഭാര്യ: ഡിഎസ് ദേവകി. മക്കള്‍: ശരത്, കാര്‍ത്തിക്, പ്രതീക്ഷ. സഹോദരങ്ങള്‍: സുബ്രഹ്‌മണ്യ ഹെബ്ബാര്‍, രാമകൃഷ്ണ ഹെബ്ബാര്‍, മഹാദേവ ഹെബ്ബാര്‍, കാവേരി.

രാഹുല്‍മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി; നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന്

കാസര്‍കോട്: രാഹുല്‍മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ആഞ്ഞടിച്ച് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന് രാഹുലിലെ അനുകൂലിക്കുന്നവരെ ലക്ഷ്യം വച്ച് ഉണ്ണിത്താന്‍ പറഞ്ഞു. വടികൊടുത്തു അടിവാങ്ങുകയായിരുന്നു രാഹുല്‍. വലിയഭാവി ഉണ്ടായിരുന്ന യുവനേതാവ് പാര്‍ട്ടിയെ വെല്ലുവിളിച്ചത് ശരിയല്ല- ഉണ്ണിത്താന്‍ പറഞ്ഞു.എന്നാല്‍ രാഹുലിനെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്ന് മുന്‍ കെ പി സി സി പ്രസിഡണ്ട് കെ മുരളീധരന്‍ പറഞ്ഞു. എം എല്‍ എ സ്ഥാനം രാജിവയ്ക്കണോയെന്ന് രാഹുല്‍ ആണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.അതേസമയം ജാമ്യമില്ലാ …

ഭാര്യ മരിച്ചതിന്റെ 20-ാം നാളില്‍ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ 20-ാം നാള്‍ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, ബഡാജെ, മജലിക്കെയിലെ മാധവ (68)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴരമണിയോടെ കിടപ്പുമുറിയുടെ ജനലില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സഹോദരങ്ങള്‍ ചേര്‍ന്ന് ഉടന്‍ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാധവയുടെ ഭാര്യ ഉഷ നവംബര്‍ ഏഴിന് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. അതിനു ശേഷം തനിച്ചായിരുന്നു താമസം. വ്യാഴാഴ്ച രാത്രിയായിട്ടും വീട്ടില്‍ നിന്നു വെളിച്ചം കാണാഞ്ഞതിനെ തുടര്‍ന്നാണ് സഹോദരങ്ങള്‍ എത്തിയത്. അകത്തു ചെന്നു …

ചൈനയിൽ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു

ബെയ്ജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തിൽ പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു ജീവനക്കാർക്ക് സാരമായി പരിക്കേറ്റു. കുന്മിങ് റെയിൽവേ ഗ്രൂപ്പ് കമ്പനിയാണ് അപകട വിവരം പങ്കുവെച്ചത്. ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനായാണ് ട്രെയിൻ ഓടിച്ചത്. ഈ ട്രെയിൻ കുന്മിങ് പട്ടണത്തിനരികിലെ ട്രാക്കിൽ വച്ച് നിർമാണത്തൊഴിലാളികളെ ഇടിക്കുകയായിരുന്നു. വളഞ്ഞ ട്രാക്ക് ആയതിനാൽ അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു …

അവിഹിത ബന്ധമെന്ന് ആരോപിച്ച് സഹപ്രവർത്തകരുടെ നിരന്തരം കളിയാക്കൽ: മനംനൊന്ത സർക്കാർ ജീവനക്കാരായ 48 കാരിയും 29 കാരനും ആത്മഹത്യ ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശ് ബേതുൽ ജില്ലയില്‍ രണ്ട് മുനിസിപ്പൽ ജീവനക്കാർ സഹപ്രവര്‍ത്തകരുടെ ക‍ളിയാക്കലുകളില്‍ മനംനൊന്ത് ജീവനൊടുക്കി. നഗർ പരിഷത്ത് ക്ലാർക്ക് രജനി ദുണ്ടേലെ (48), ജലവിതരണ വകുപ്പിലെ ജീവനക്കാരൻ മിഥുൻ (29) എന്നിവരാണ് മനംനൊന്ത് ആത്മഹത്യ ചെയ്തത്.തങ്ങളുടെ ബന്ധത്തെച്ചൊല്ലിയുള്ള പരിഹാസത്തിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി ഇരുവരും വീട്ടിൽ തിരിച്ചെത്താത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഥുൻ്റെ പക്കൽ ഫോൺ ഉണ്ടായിരുന്നതിനാലാണ് തെരച്ചില്‍ എ‍‍ളുപ്പമായത്. എസ്ഡിആർഎഫ് സംഘം നടത്തിയ തെരച്ചിലില്‍ അടുത്തുള്ള കിണറ്റിൽ …

ബി എൽ ഒ യ്ക്ക് നേരെ കയ്യേറ്റ ശ്രമം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ

കാസർകോട്: എസ് ഐ ആർ ഫോം നൽകിയില്ലെന്നാരോപിച്ചു ബൂത്ത് ലെവൽ ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ച സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. ദേലംപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പാണ്ടി ലോക്കൽ സെക്രട്ടറിയുമായ ചാപ്പക്കലിലെ എ സുരേന്ദ്രനെ(53)യാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പയറടുക്ക വാർഡിലെ ബി എൽ ഒ പി അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ചാപ്പക്കല്ല് കമ്മ്യൂണിറ്റി ഹാളിന് സമയത്ത് വച്ചായിരുന്നു കയ്യേറ്റ ശ്രമം നടന്നത്. എസ് ഐ …