തൃശൂര്‍: മാപ്രാണത്ത് എല്‍ ഡി എഫ് വനിതാ സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ കല്ലേറ്. ഇരിങ്ങാലക്കുട, നഗരസഭാ 41-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി പാണപറമ്പില്‍ വിമി ബിജേഷിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്.
ബുധനാഴ്ച രാത്രി ഒന്‍പതരമണിയോടെയാണ് തളിയംകോണം ചകിരി കമ്പനിക്ക് സമീപത്തുള്ള വിമി ബിജേഷിന്റെ വീടിനു നേരെ കല്ലേറുണ്ടായത്. ഈ സമയത്ത് വിമി തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോയതായിരുന്നു. വിമിയുടെ ഭര്‍ത്താവ് ബിജീഷ് വിദേശത്താണ്. സംഭവസമയത്ത് വൃദ്ധയായ മാതാവും രണ്ടുമക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.







