കുമ്പള: സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച പിണറായി സർക്കാരിൻ്റെ നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി തകർക്കാനും ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനംനിശ്ചലമാക്കാനുമാണെന്നു ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പറഞ്ഞു. ബി ജെ പി കുമ്പള പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് ആറുമാസക്കാലത്തെ ശമ്പളം നൽകുമെന്ന് പറഞ്ഞ് വഞ്ചിച്ച പിണറായി സർക്കാർ നവകേരള സദസ്സിനും ലോക കേരള സഭയ്ക്കും ചെലവഴിച്ചത് കോടികളാണ്. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് മാത്രമാണ് ക്ഷേമപെൻഷൻ വിതരണം ചെയ്തതും ആശാ വർക്കർമാരുടെ ഹോണറേറിയം വർദ്ധിപ്പിച്ചതുമെന്ന് അശ്വിനി പറഞ്ഞു .
വി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സുരേഷ് കുമാർ ഷെട്ടി, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, വൈസ് പ്രസിഡൻ്റ് മുരളീധർ യാദവ്, സുകുമാർ കുദ്രെപ്പാടി, സുനിൽ അനന്തപുരം, സുജിത്ത് റൈ, ശിവപ്രസാദ് റൈ, പ്രേമലത എസ്., സെക്രട്ടറി ദയാനന്ദ് , മഹേഷ്,പ്രേമാവതി പ്രസംഗിച്ചു
പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ പ്രകടനപത്രികയുടെ പ്രകാശനവും അശ്വിനി നിർവ്വഹിച്ചു.






