കാസര്‍കോട് സബ് ജയിലിലെ റിമാന്റ് പ്രതി മരിച്ചു; ദുരൂഹതയെന്ന് കുടുംബം, പൊലീസ് അന്വേഷണം തുടങ്ങി, മരണപ്പെട്ട മുബഷീര്‍ ഗള്‍ഫില്‍ നിന്നു എത്തിയത് രണ്ടുമാസം മുമ്പ്
കാസര്‍കോട്: കാസര്‍കോട് സബ് ജയിലിലെ റിമാന്റ് പ്രതി മരിച്ചു. ദേളി, കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെ മകന്‍ മുബഷീര്‍ (29) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയാണ് മുബഷീറിനെ ജയില്‍ അധികൃതര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചതായി പറയുന്നു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഗള്‍ഫിലായിരുന്ന മുബഷീര്‍ രണ്ടുമാസം മുമ്പാണ് നാട്ടില്‍ എത്തിയത്. മൂന്നാഴ്ച മുമ്പ് പോക്‌സോ കേസില്‍ വാറന്റ് ഉണ്ടെന്നു പറഞ്ഞാണ് പൊലീസ് അറസ്റ്റു ചെയ്തതെന്നു ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കോടതി …