കാസര്‍കോട്: പെര്‍ള, ഉക്കിനടുക്കയിലെ കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഡയറി ഫാമിലേയ്ക്ക് പോകുന്ന റോഡരുകില്‍ പുള്ളിമുറി ചൂതാട്ടം നടത്തുകയായിരുന്ന അഞ്ചു പേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്നു 24,050 രൂപയും ചൂതാട്ടത്തിനു ഉപയോഗിച്ച സാമഗ്രികളും പിടികൂടി. ബദിയഡുക്കയിലെ ശശികുമാര്‍ (40), പഡ്രെ, സ്വര്‍ഗ്ഗയിലെ കെ പ്രദീപ് (36), ഉക്കിനടുക്ക, കങ്കിലഗുത്തു ഹൗസിലെ കെ ജി പ്രദീപ് (27), പെര്‍ള, ഉക്കിനടുക്ക ഹൗസിലെ മുഹമ്മദ് റഫീഖ് (43), ബദിയഡുക്ക, പള്ളത്തടുക്ക ഹൗസിലെ രവി (43) എന്നിവരെയാണ് ബദിയഡുക്ക എസ് ഐ ടി രൂപേഷും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.






