കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. പയ്യന്നൂര്‍, രാമന്തളി, മൗവ്വനാല്‍ ഹൗസിലെ എം പ്രജിത്ത് (33), രാമന്തളി, കുന്നരു, താവര ഹൗസിലെ ടി സി സജിത്ത് (36) എന്നിവരെയാണ് ബേക്കല്‍ എസ് ഐ ടി അഖിലും സംഘവും അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം മൂന്നരമണിയോടെ പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്കു സമീപം ദേശീയപാതയില്‍ വച്ചാണ് ഇരുവരും അറസ്റ്റിലായത്. തെരഞ്ഞെടുപ്പു സുരക്ഷയുമായി ബന്ധപ്പെട്ട് വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. പെരിയ ഭാഗത്തു നിന്നു കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 1.95ഗ്രാം എം ഡി എം എ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. ജൂനിയര്‍ എസ് ഐ സെബാസ്റ്റ്യന്‍, പ്രൊബേഷന്‍ എസ് ഐ റോഷന്‍, സിവില്‍ പൊലീസ് ഓഫീസര്‍ കൃഷ്ണനുണ്ണി എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.







