ശബരിമലയിലെ അന്നദാന മെനുവില്‍ മാറ്റം, അയ്യപ്പന്മാര്‍ക്ക് കേരളീയ സദ്യ നല്‍കുമെന്ന് കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അന്നദാന മെനുവില്‍ മാറ്റം വരുന്നു. ഭക്തര്‍ക്ക് കേരളീയ സദ്യ നല്‍കും. പപ്പടവും പായസവുമടക്കം സദ്യ നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. നാളെ മറ്റന്നാളോ പുതിയ ഭക്ഷണമെനു നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമായി. അജണ്ട വെച്ചുള്ള ആദ്യ ഔദ്യോഗിക യോഗം നടന്നു. ശബരിമലയിലെ കാര്യങ്ങള്‍ അവലോകനം ചെയ്തു. എരുമേലിയില്‍ സ്‌പോട്ട് ബുക്കിംഗ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അരവണ സ്റ്റോക്ക് ഉണ്ട്. ഒന്നിലും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തും. ശബരിമല തീര്‍ത്ഥാടനം മെച്ചപ്പെടുത്താന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ്. ഡിസംബര്‍ 18-ാം തീയതി ഒരു യോഗം കൂടും’- കെ ജയകുമാര്‍ വ്യക്തമാക്കി.
ഒരു വര്‍ഷത്തിനുള്ളില്‍ മാസ്റ്റര്‍ പ്ലാനിലെ എന്ത് വികസനം പ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന് വിലയിരുത്തും. ശബരിമല തീര്‍ത്ഥാടക തിരക്ക് നിയന്ത്രണ വിധേയമാണ്. തിരക്ക് നിയന്ത്രിക്കാന്‍ എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ടോള്‍ പ്ലാസ: സമരപ്പന്തല്‍ പൊളിച്ചു മാറ്റിയതിനെതിരെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം, ഹൈക്കോടതി വിധി നാളെ

You cannot copy content of this page