കണ്ണൂര്‍: ലൈംഗികാരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടിമാരായ അനുശ്രീയേയും സീമ ജി നായരേയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ് പി.പി ദിവ്യ. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലെയുള്ളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുന്നുവെന്നും ദിവ്യ വ്യക്തമാക്കി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവര്‍ നടിമാര്‍ക്കെതിരെ പ്രതികരിച്ചത്. ‘ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങള്‍’ എന്ന് പറഞ്ഞാണ്
അവര്‍ കുറിപ്പ് ആരംഭിക്കുന്നത്. അനുശ്രീയുടേയും സീമ ജി നായരുടേയും ചിത്രങ്ങളും ദിവ്യ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ സീമാ ജി നായരും പ്രതികരിച്ചു. രത്നകിരീടം തങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണെന്നെന്ന് സീമാ ജി. നായര്‍ പരിഹസിച്ചു.
പിപി ദിവ്യയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങള്‍.
ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്..
ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെണ്‍കുട്ടിയോടാണ്… സഹോദരീ നിങ്ങള്‍
ധൈര്യമായി പരാതി നല്‍കണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കില്‍ ഈ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍
രാഹുല്‍ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയില്‍ അവര്‍ ഞെളിഞ്ഞിരിക്കും… സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും.
ഇരയോടാണ്…. നിങ്ങള്‍ ധൈര്യമായി ഇറങ്ങു… അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാന്‍ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട)
മനുഷ്യര്‍ നിനക്കൊപ്പം ഉണ്ടാകും.. ഈ സര്‍ക്കാരും.







