മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. അമീർ(26) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദി(28)നെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം. വീട്ടിൽ ഇവർ രണ്ടു പേർ മാത്രമാണ് ഉണ്ടായിരുന്നത്. വാക്കേറ്റത്തിനിടെ വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതകളുമാണ് സഹോദരന്മാര്‍ തമ്മിലെ തര്‍ക്കത്തിന് കാരണമെന്നാണ് വിവരം. കൊലയ്ക്ക് ശേഷം ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി.







