കാസര്‍കോട്: കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി അക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ . തളങ്കര, സിറാമിക്സ് റോഡിലെ ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത് . ഇയാളെ റിമാന്റു ചെയ്തതായി പൊലീസ് പറഞ്ഞു.
തെക്കില്‍, ബണ്ടിച്ചാല്‍, എയ്യള ഹൗസിലെ ബിഎ അബ്ദുല്‍ ആഷിഖ് ആണ് അക്രമത്തിനു ഇരയായത്. ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനും കുടുംബവും സഞ്ചരിക്കുകയായിരുന്ന കാര്‍ തളങ്കര സിറാമിക്‌സ് റോഡില്‍ എത്തിയപ്പോള്‍ തടഞ്ഞു നിര്‍ത്തി മോശം പരാമര്‍ശം നടത്തി ഭീഷണിപ്പെടുത്തുകയും മുന്‍ വശത്തെ ചില്ല് തകര്‍ത്ത് 20,000 രൂപയുടെ നഷ്ടം ഉണ്ടാക്കിയതായും ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.






