മലപ്പുറം: ജോലി ഭാരത്തെത്തുടർന്നാണെന്നു പറയുന്നു , തിരൂർ തിപ്രങ്ങോട്ടു പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒ. നാട്ടുകാർക്കുനേരെ ഉടുമുണ്ടു പൊക്കിക്കാണിച്ചു. സ്ത്രീകളുൾപ്പെടെയുണ്ടായിരുന്ന ആൾക്കൂട്ടത്തിനു നേരെയായിരുന്നു ബി.എൽ. ഒ. യുടെ ആത്മാവിഷ്ക്കാരമെന്നു പറയുന്നു. മുതിർന്ന പൗരന്മാരെയടക്കം വെയിലത്തു വരിയായി നിർബന്ധിച്ചു തള്ളി നിറുത്തുന്നതു ശരിയല്ലെന്നു അഭിപ്രയപ്പെട്ട നാട്ടുകാർക്കുള്ള മറുപടിയായിരുന്നു സർക്കാർ ജീവനക്കാരനായ ബി.എൽ. ഒ യുടെ കലാപ്രകടനമെന്നു പറയുന്നു. അതിനു ശേഷം ബി.എൽ. ഒ നാട്ടുകാരെ സർക്കാർ ഭാഷയിൽ അപരിഷ്കൃതമായി ശകാരിച്ചു. നാട്ടുകാരെ ഇടക്കിടക്കു ബ്ലഡി ഫൂളെന്നു അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ഓഫീസറുടെ ആശയ പ്രകടനം. സംഭവത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.







