തളിപ്പറമ്പിലെ സോഷ്യലിസ്റ്റ് നേതാവ് പി.നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

തളിപ്പറമ്പ്: കിസാന്‍ ജനത മുന്‍ ജില്ലാ പ്രസിഡന്റും ആര്‍ജെഡി മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി.നാരായണന്‍ നമ്പ്യാര്‍(88) അന്തരിച്ചു. പി.എസ്.പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പി.എസ്.പിയു ടെയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, കിസാന്‍ ജനത ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷകര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കിസാന്‍ ജനതയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന കാലത്തെ് നിരാഹാര സമരം നടത്തി അറസ്റ്റു വരിച്ചു. പയ്യന്നൂരില്‍ നിന്നു പാനൂരിലേക്ക് നടന്ന കാല്‍നട ജാഥയ്ക്കു നേതൃത്വം നല്‍കി. ടി.ടി.കെ ദേവസ്വത്തില്‍ ദീര്‍ഘകാലം പാരമ്പര്യേതര ട്രസ്റ്റിയായിരുന്നു. കപാലിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ജനകീയ കമ്മിറ്റി മുന്‍ ഭാരവാഹിയായിരുന്നു. ഭാര്യമാര്‍: പരേതയായ ഇ.വി.ജാനകിയമ്മ, കല്ലറക്കൊട്ടാരത്തില്‍ കമലാക്ഷിയമ്മ. മക്കള്‍: വനജ (കടമ്പേരി), രാധാമണി (നെല്ലിയോട്ട്), സഖീഷ്‌ കുമാരി (ജോത്സ്യര്‍, പാളയത്തുവളപ്പ്), ഇ.വി.ജയകൃഷ്ണന്‍( സ്റ്റാഫ് റിപ്പോര്‍ട്ടര്‍, മാതൃഭൂമി, കാഞ്ഞങ്ങാട്), രേണുകാദേവി(ചെട്ടോള്‍), ശ്രീനിവാസന്‍ നമ്പ്യാര്‍(കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍, എച്ച്.പി, ബംഗളൂരു). മരുമക്കള്‍: എം.വി.രവി (കടമ്പേരി), മേമഠത്തില്‍ ജയരാജന്‍(കേബിള്‍ ടിവി ഓ പ്പറേറ്റര്‍, പരിയാരം), പി.ശശി(കൃഷിവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍), ദിവ്യാ ജയകൃഷ്ണന്‍ (കാഞ്ഞങ്ങാട്), കുഞ്ഞികൃ ഷ്ണന്‍ ചെട്ട്യോള്‍, അനുപ്രിയ (അധ്യാപിക, ബംഗളൂരു). സ ഹോദരങ്ങള്‍: പി.ഗംഗാധരന്‍ നമ്പ്യാര്‍ (മുന്‍ ജവാന്‍, പെരിന്തട്ട), പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍(മുന്‍ ജവാന്‍. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ആടിക്കുംപാറ പൊതുശ്മശാനത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page