കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സ്ഥാനാര്‍ഥിയടക്കം രണ്ടുപേര്‍ കുറ്റക്കാരാണെന്ന് കോടതി. സിപിഎം പ്രവര്‍ത്തകരായ ടി സി വി നന്ദകുമാര്‍, കാറമേലിനെ വികെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. വി കെ നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ 46 ആം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. കേസില്‍ പ്രതികളായ എ. മിഥുന്‍, കെ.വി. കൃപേഷ് എന്നിവരെ വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്‌ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ ടൗണില്‍ വെച്ച് പൊലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികള്‍ ബോംബ് എറിയുകയായിരുന്നു. എസ്എഫ്‌ഐ നേതാവായിരുന്ന നിഷാദാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.







