എസ് എസ് എഫ് സ്റ്റുഡൻ്റ്സ് ഗാല നടത്തി

മഞ്ചേശ്വരം: എസ് എസ് എഫ് ജില്ലാ കമ്മിറ്റി സ്റ്റുഡൻ്റ്സ് ഗാല നടത്തി. മഞ്ചേശ്വരത്ത് നടന്ന ഏക ദിന വിദ്യാർത്ഥി ക്യാമ്പ് വ്യക്തിത്വ വികാസം, സാമൂഹിക ഉത്തരവാദിത്തം, ആരോഗ്യ ബോധം, കരിയർ തിരിച്ചറിവ് എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. ക്ലാസുകൾ, ഗെയിമുകൾ, ആക്ടിവിറ്റികൾ, മോട്ടിവേഷൻ പ്രോഗ്രാമുകൾ, ക്വിസ് മത്സരം തുടങ്ങിയ സെഷനുകൾ ഉണ്ടായിരുന്നു. തൃക്കരിപ്പൂർമുതലുള്ള ആയിരം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.റയീസ് മുയീനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസനുൽ അഹ്ദൽ …

പെരിയയില്‍ ഓടിക്കൊണ്ടിരിക്കുന്ന മീന്‍ ലോറിക്ക് തീപിടിച്ചു, ഡ്രൈവര്‍ ഇറങ്ങിയോടി

കാസര്‍കോട്: ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന മീന്‍ലോറിക്ക് തീ പിടിച്ചു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും രണ്ട് യൂണിറ്റ് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. പൊന്നാനിയില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് മീന്‍ കൊണ്ടു പോകുന്ന ലോറിക്കാണ് തീപ്പിടിച്ചത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ തീ പടരുന്നത് കണ്ട് ഉടന്‍ തന്നെ ലോറി നിര്‍ത്തി പുറത്തിറങ്ങി ഓടിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. എഞ്ചിന്‍ ചൂടായതിനെ തുടര്‍ന്ന് തീപടര്‍ന്നതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. …

വീണ്ടും ചുഴലിക്കാറ്റ് വരുന്നു, ഒപ്പം ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയ്ക്കകം ചുഴലിക്കാറ്റ് രൂപപ്പെടും. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി നാളെയോട് കൂടി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നവംബര്‍ 24 …

‘നമുക്ക് കുഞ്ഞ് വേണം, നിന്നെ എനിക്ക് ഗര്‍ഭിണിയാക്കണം’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്; ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ എംഎല്‍എയുടെ അസഭ്യം

പാലക്കാട്: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്.എംഎല്‍എ ഒരു യുവതിയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റും പുതിയ ശബ്ദരേഖയും പുറത്ത്. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമാണ് പുറത്തുവന്നത്. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്ന ഓഡിയോ സന്ദേശം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. ആരോഗ്യ-മാനസിക പ്രശ്നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്. ‘ഡോക്ടറെ അറിയാം. അമ്മയ്ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. …

പച്ചത്തെയ്യം; മികച്ച ഇന്ത്യന്‍ സിനിമ

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച സണ്‍ഡെ തിയറ്ററിന്‍റെ ‘പച്ചത്തെയ്യം’ സിനിമ മികച്ച ഇന്ത്യന്‍ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. രാമേശ്വരം ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് മത്സരത്തിനെത്തിയ 180 ഓളം സിനിമകളില്‍ നിന്ന് പച്ചത്തെയ്യം പുരസ്കാരം നേടിയത്.സിനിമാ നടന്മാരായ അനൂപ് ചന്ദ്രന്‍, ഉണ്ണിരാജ് തുടങ്ങി ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 19 ഓളം കുട്ടികളും അഭിനയിച്ച ചിത്രമാണിത്‌ . മൊബൈല്‍ ഗെയിമിന് അടിമപ്പെട്ടു പോകുന്ന കുട്ടികളെ തിരിച്ചുപിടിക്കാനും നഷ്ടപ്പെട്ടുപോകുന്ന നാടന്‍ കളികള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതുമാണ് പ്രമേയം. . ചിത്രത്തിന്‍റെ പ്രദര്‍ശനം നാട്ടിന്‍പുറങ്ങളിലെ …

കുബണൂര്‍, ചെറുവത്തൂര്‍ സ്വദേശികളടങ്ങിയ കുപ്രസിദ്ധ അന്തര്‍ സംസ്ഥാനകവര്‍ച്ചാ സംഘം അറസ്റ്റില്‍; പുത്തന്‍ കാര്‍ ആക്രി വിലക്കുവാങ്ങിയ ആളെ തേടി പൊലീസ് കാസര്‍കോട്ടേക്ക്

എറണാകുളം: കാസര്‍കോട് ജില്ലയിലെ കുബണൂര്‍, ചെറുവത്തൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നു അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. ബേക്കൂര്‍, കുബണൂരിലെ കെ പി അബൂബക്കര്‍ സിദ്ദീഖ് (41)ചെറുവത്തൂര്‍, കോരപറമ്പില്‍ സിദ്ദീഖ് (48), കണ്ണൂര്‍, മാടായി, കിനാക്കുളില്‍ ഷാജിദ് എന്ന സോഡാ ബാബു (47) എന്നിവരെയാണ് പനങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ് അറസ്റ്റു ചെയ്തത്.സിദ്ദീഖിനെതിരെ കേരളത്തിലും തമിഴ്‌നാട് മേട്ടുപാളയം, നാമക്കല്ല് എന്നിവിടങ്ങളിലുമായി പിടിച്ചുപറി, മോഷണം ഉള്‍പ്പെടെ 25 കേസുകളുണ്ട്. അബൂബക്കര്‍ സിദ്ദീഖിനെതിരെ ലഹരിമരുന്ന് കടത്ത് കേസ്, ചന്ദനകടത്ത് കേസുകളും …

ബോളിവുഡിലെ ഇതിഹാസ താരം ധര്‍മേന്ദ്ര വിടവാങ്ങി, വിയോഗം 90-ാം വയസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ

മുംബൈ: തൊണ്ണൂറാം പിറന്നാളിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര പാരമ്പര്യം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം ആദ്യം അദ്ദേഹത്തെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ വ്യാജ മരണവാര്‍ത്ത പ്രചരിച്ച വേളയില്‍ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജ്യം …

ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് മൊയ്തീന്‍ ഹിന്ദുസ്ഥാന്‍ അന്തരിച്ചു

കാസര്‍കോട്: ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുംബൈയിലെ ഹോട്ടല്‍ വ്യാപാരിയുമായിരുന്ന പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് മൊയ്തീന്‍ ഹിന്ദുസ്ഥാന്‍ (75) അന്തരിച്ചു. ഉപ്പള, ബപ്പായിത്തൊട്ടി സ്വദേശിയാണ്. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ദീനാര്‍ നഗര്‍ മൊയ്തീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും. ബോംബെ കേരള മുസ്ലിം ജമാഇത്ത് മുന്‍ കൗണ്‍സില്‍ മെമ്പറും മുംബൈയിലെ ഹിന്ദുസ്ഥാന്‍ റസ്റ്റോറന്റ് പാര്‍ട്ണറുമായിരുന്നു.ഭാര്യ: ആസ്യമ്മ. മക്കള്‍: നൂര്‍ജഹാന്‍, ഫൈറൂസ്, യാസിര്‍. മരുമക്കള്‍: ഖലീല്‍ കല്ലട്ര, സഹോദരങ്ങള്‍: സിദ്ദിഖ്, ബീഫാത്തിമ, ആയിഷ.

ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റിനെയും സെക്രട്ടറിയേയും തല്‍സ്ഥാനങ്ങളില്‍ നിന്നു മാറ്റി; പകരം ഹാദി തങ്ങളും അബ്ദുള്ള മാളികയും

മഞ്ചേശ്വരം: ത്രിതല പഞ്ചായത്തിലേക്കു മത്സരിക്കുന്ന മഞ്ചേശ്വരം മണ്ഡലം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ സെക്രട്ടറി എ കെ ആരിഫ് എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്നു മാറ്റി.ഞായറാഴ്ച ഉപ്പളയില്‍ ലീഗ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പാര്‍ട്ടിയും ഭരണവും ഒരാളില്‍ കേന്ദ്രീകരിക്കുന്നതിനെതിരെ നടപടിയെടുത്തത്. മണ്ഡലം ലീഗ് പ്രസിഡന്റിന്റെ ചുമതല സയ്യിദ് ഹാദി തങ്ങള്‍ക്കും സെക്രട്ടറിയുടെ ചുമതല അബ്ദുള്ള മാളികയ്ക്കും കൈമാറി. മണ്ഡലത്തില്‍ വരുന്ന തദ്ദേശ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിക്കാന്‍ ടി എ മൂസ, എം അബ്ബാസ്, എ …

കുവൈറ്റ് മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ കൗജിയും ഗമ്മത്തും വർണാഭമായി

കുവൈറ്റ് : മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ ‘കൗജിയും ഗമ്മത്തും സീസൺ 5’ സുലൈബിയ റിസോർട്ടിൽ അതിവിപുലമായി ആഘോഷിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് മഞ്ചേശ്വരം നിവാസികൾ പരിപാടിയിൽ പങ്കെടുത്തു. ഒപ്പന, കോൽക്കളി, ഗാനമേള, വിവിധ നാടൻ കലാരൂപങ്ങൾ തുടങ്ങിയവ ആഘോഷത്തെ വർണാഭമാക്കി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ വിസ്മയം പകർന്നു. പരിപാടിയുടെ ഭാഗമായി നടന്ന വൻ പ്രവാസി കൂട്ടായ്മ കുടുംബസംഗമത്തിന്റെ തനിമ പകർന്നതായി സംഘാടകർ അറിയിച്ചു.അഷ്‌റഫ് ആയ്യൂർ ഉത്ഘാടനം ചെയ്തു, അൻവർ ഉദ്യാവർ അധ്യക്ഷത …

മുസ്ലീംലീഗ് സജീവ പ്രവര്‍ത്തകന്‍ മുഹമ്മദ് സാലി ബി ജെ പിയില്‍

കാസര്‍കോട്: മുസ്ലീംലീഗിന്റെ സജീവ പ്രവര്‍ത്തകനായ മുഹമ്മദ് സാലി ബി ജെ പിയില്‍ ചേര്‍ന്നു.ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പാര്‍ട്ടി ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി മുഹമ്മദ് സാലിയെ ഷാള്‍ അണിയിച്ചു പാര്‍ട്ടിയിലേക്കു സ്വീകരിച്ചു. ബി ജെ പി ജില്ലാ സെക്രട്ടറി പി ആര്‍ സുനില്‍, വൈ പ്രസി. പി രമേശ്, മണ്ഡലം പ്രസിഡന്റ് ഗുരുദാസ് പ്രഭു, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എം സുഹൈല്‍, ജില്ലാ സെക്രട്ടറി അഷ്‌റഫ് …

​ട്രംപ് ‘ഫാസിസ്റ്റ്’ തന്നെ : മംദാനി

പി പി ചെറിയാൻ ന്യൂയോർക് :തീവ്രമായ വിമർശനങ്ങൾക്ക് ശേഷവും, ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സോഹ്‌റാൻ മംദാനി പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘ഫാസിസ്റ്റ്’ എന്ന് വിളിച്ചതിൽ ഉറച്ചുനിൽക്കുന്നു. വൈറ്റ് ഹൗസിലെ സൗഹൃദപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു അഭിമുഖത്തിലാണ് മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്. വൈരുദ്ധ്യങ്ങൾക്കിടയിലും സഹകരണം: ന്യൂയോർക്കുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ താൻ ട്രംപുമായി സഹകരിക്കുമെന്ന് മംദാനി അറിയിച്ചു. നഗരത്തിലെ ജീവിതച്ചെലവ്, വാടക, പലചരക്ക് വിലകൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും പൊതുവായ താൽപ്പര്യം പങ്കുവെച്ചു. ഈ കൂടിക്കാഴ്ചയെ ട്രംപ് …

കാസര്‍കോട്, കൊറക്കോട് നിന്നു കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: സഹോദരന്റെ സ്‌കൂട്ടറുമായി വീട്ടില്‍ നിന്നു പോയ യുവാവിനെ ആള്‍ താമസമില്ലാത്ത വീട്ടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് നഗരത്തിനു സമീപത്തെ കൊറക്കോട്, നാഗരകട്ട, ശാരദാംബ ഭജനമന്ദിരത്തിനു സമീപത്തെ രമാനന്ദയുടെ മകന്‍ പ്രസാദി(34)ന്റെ മൃതദേഹമാണ് കൊറക്കോട്‌വയലിനു സമീപത്തെ കിണറ്റില്‍ കാണപ്പെട്ടത്.ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സഹോദരന്റെ സ്‌കൂട്ടറുമായാണ് പ്രസാദ് വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി …

ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസ്; ഒന്നാംപ്രതിയായ കാമുകന് തൂക്കുകയര്‍ വിധിച്ച് കോടതി

ആലപ്പുഴ: കൈനകരിയിലെ അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂര്‍ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. 2021 ജൂലൈ പത്തിനാണ് പൂക്കൈത ആറില്‍ നിന്ന് ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം കണ്ടെത്തിയത്. വിവാഹിതനായ പ്രബീഷ് ഒരേ സമയം …

പുല്ലൂര്‍, കൊടവലത്ത് കിണറ്റില്‍ വീണത് രണ്ടു വയസുള്ള പെണ്‍പുലി; എവിടെ തുറന്നു വിടും?, തീരുമാനം ഇന്ന്, പെരിയ കേന്ദ്ര സര്‍വ്വകലാശാലയ്ക്കു സമീപം വീണ്ടും പുലി

കാസര്‍കോട്: പുല്ലൂര്‍, കൊടവലത്ത് വീട്ടു പറമ്പിലെ കിണറില്‍ വീണത് രണ്ടു വയസ്സുള്ള പെണ്‍പുലിയാണെന്നു വ്യക്തമായി. വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇരതേടി നടക്കുന്നതിനിടയിലായിരിക്കും പുലി അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നു സംശയിക്കുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് പുല്ലൂര്‍, കൊടവലം, നീരളംകയയിലെ മധുവിന്റെ വീട്ടുപറമ്പിലെ ആള്‍മറയുള്ള കിണറ്റില്‍ പുലിയ വീണു കിടക്കുന്നതു കണ്ടത്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി രാത്രി 9.30 മണിയോടെ പുലിയെ രക്ഷപ്പെടുത്തി കൂട്ടിലാക്കി. രാത്രി തന്നെ പുലിയെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിസരത്തേയ്ക്ക് …

നീലേശ്വരത്ത് പൊലീസിനു നേരെ അക്രമം; കൊലപാതകം ഉള്‍പ്പെടെ 22 കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: നീലേശ്വരത്ത് പൊലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നതിന് കാസര്‍കോട് സ്വദേശിയെ അറസ്റ്റു ചെയ്തു. കൊലപാതകം ഉള്‍പ്പെടെ 22 കേസുകളില്‍ പ്രതിയായ കാസര്‍കോട്, ആര്‍ ഡി നഗറിലെ അജയ്കുമാര്‍ ഷെട്ടി എന്ന തേജു (29)വിനെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയി അറസ്റ്റു ചെയ്തത്.ഞായറാഴ്ച രാത്രി 10 മണിയോടെ കരുവാച്ചേരി ദേശീയപാതയില്‍ അക്രമാസക്തനായ തേജു ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായുള്ള വിവരം അറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. യുവാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീറിനെ അക്രമിക്കുകയും …

പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം; സ്‌ഫോടനം നടന്നത് സൈനിക കന്റോണ്‍മെന്റിന് സമീപം, മൂന്നുമരണം

പെഷ്വാര്‍: പാക്കിസ്ഥാനിലെ പെഷാവറില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേര്‍ ആക്രമണം. തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷ്വാറില്‍ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സിന് നേരെ ആക്രമണം നടന്നത്. മൂന്നു ചാവേറുകള്‍ ഹെഡ്ക്വാട്ടേഴ്‌സ് കോംപ്ലെക്‌സിന് നേരെ ആക്രമണം നടത്തിയ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും 5 പേര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ചാവേര്‍ ഹെഡ്ക്വാട്ടേഴ്‌സ് കവാടത്തിലും രണ്ടുപേര്‍ കോംപൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. പൊലീസും സൈന്യവും മേഖലയില്‍ എത്തിയിട്ടുണ്ട്. ഹെഡ്ക്വാട്ടേഴ്‌സിനുള്ളില്‍ വേറെയും തീവ്രവാദികളുണ്ടെന്നാണ് …

തളിപ്പറമ്പിലെ സോഷ്യലിസ്റ്റ് നേതാവ് പി.നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

തളിപ്പറമ്പ്: കിസാന്‍ ജനത മുന്‍ ജില്ലാ പ്രസിഡന്റും ആര്‍ജെഡി മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി.നാരായണന്‍ നമ്പ്യാര്‍(88) അന്തരിച്ചു. പി.എസ്.പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പി.എസ്.പിയു ടെയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, കിസാന്‍ ജനത ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷകര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കിസാന്‍ ജനതയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന കാലത്തെ് നിരാഹാര സമരം നടത്തി അറസ്റ്റു വരിച്ചു. …