ശബരിമലയാത്രയില്‍ വാഹനം തകരാറിലായോ? അപകടത്തില്‍പ്പെട്ടോ? സഹായത്തിനായി എംവിഡിയെ വിളിക്കാം

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് സഹായവുമായി കേരള മോട്ടോര്‍ വാഹനവകുപ്പ്. ശരണപാതയില്‍ അപകടമോ വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ സഹായത്തിന് എംവിഡി ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല സേഫ് സോണ്‍ ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്ക് വിളിക്കാം.
ഇതുസംബന്ധിച്ച അറിയിപ്പ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചത്. ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംവിഡി കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിര്‍മാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ക്രെയിന്‍ റിക്കവറി, ആംബുലന്‍സ് എന്നീ സഹായങ്ങള്‍ എപ്പോഴും ലഭ്യമാകും. അപകടരഹിതമായ ഒരു തീര്‍ത്ഥാടനകാലമാണ് എംവിഡിയുടെ ലക്ഷ്യം.

ഫേസ്ബുക്ക് പോസ്റ്റിലെ പൂര്‍ണ രൂപം ഇതാണ്

അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീര്‍ത്ഥയാത്രയില്‍ ശരണപാതയില്‍ അപകട മോ വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല സേഫ് സോണ്‍ ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്ക് വിളിക്കാം.
ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന MVD കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും.
എല്ലാ പ്രധാന വാഹന നിര്‍മാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ക്രെയിന്‍ റിക്കവറി, ആംബുലന്‍സ് എന്നീ സഹായങ്ങള്‍ എപ്പോഴും ലഭ്യമാകും.
ഈ തീര്‍ത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാന്‍ നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം. അപകടരഹിതമായ ഒരു തീര്‍ത്ഥാടനകാലം നമുക്ക് ഒരുക്കാം….
ശബരിമല സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ :
ഇലവുങ്കല്‍ : 9400044991
9562318181
എരുമേലി : 9496367974
8547639173
കുട്ടിക്കാനം : 9446037100
8547639176
ഇ-മെയില്‍ : [email protected]

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള പഞ്ചായത്തുകളില്‍ ലഡു പൊട്ടി; പ്രധാന മത്സരം ലീഗും കോണ്‍ഗ്രസും തമ്മില്‍; സന്തോഷം കൊണ്ട് ഇരിക്കാന്‍ കഴിയാതെ വോട്ടര്‍മാര്‍
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: അതിര്‍ത്തിയിലെ പരിശോധനയ്ക്ക് കര്‍ണ്ണാടക പൊലീസിന്റെ സഹായം; കേരള പൊലീസ് ഉദ്യോഗസ്ഥര്‍ മംഗ്‌ളൂരു സിറ്റി പൊലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തി

You cannot copy content of this page