തൃശൂര്‍: ഗുരുവായൂരില്‍ രാത്രി കാലങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി നിരവധി സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വിരുതന്‍ അറസ്റ്റില്‍. തൃശൂര്‍, ചൊവ്വല്ലൂര്‍, കിഴക്കേക്കുളം സ്വദേശി അബ്ദുല്‍ വഹാബിനെയാണ് ഗുരുവായൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. രാത്രികാലത്ത് ഹെല്‍മറ്റ് ധരിച്ച് ഗുരുവായൂരില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു ഇയാളുടെ രീതി. വിദ്യാര്‍ത്ഥിനികളും ജോലി കഴിഞ്ഞ് നടന്നു പോകുന്നവരുമായ സ്ത്രീകളുമാണ് ഇയാളുടെ അതിക്രമത്തിനു കൂടുതലും ഇരയായത്. ഇതു സംബന്ധിച്ച് നിരവധി സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രദേശത്തെ അന്‍പതിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തവണ അതിക്രമത്തിനു ഇരയായ സ്ഥലത്ത് പൊലീസ് രഹസ്യമായി കാത്തിരുന്നാണ് പ്രതിയെ പിടികൂടിയത്.







