കാസര്‍കോട്: സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന ഒരു ചാക്ക് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി വില്‍പനക്കാരനെ നീലേശ്വരം പൊലീസ് പിടികൂടി. കാലിക്കടവ് സ്വദേശി സിഎം ഇക്ബാല്‍ (55) നെയാണ്
ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ കരുവാച്ചേരി ദേശീയപാതയില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ഒരു ചാക്കില്‍ നിറച്ച 70 പാക്കറ്റ്പാന്‍ മസാലകള്‍ ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടില്‍നിന്ന് പിടിച്ചെടുത്തു. പാന്‍മസാലകള്‍ കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടിയും കസ്റ്റഡിയില്‍ എടുത്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്ത്, അഭിലാഷ് എന്നിവരും വാഹനപരിശോധനയ്ക്ക് ഉണ്ടായിരുന്നു.






