തിരുവനന്തപുരം: സ്ഥാനാർത്ഥിക്കൊപ്പം വോട്ടു ചോദിക്കാൻ എത്തിയ ആൾ വീട്ടമ്മയെ കയറി പിടിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാജു എന്നയാൾക്കെതിരെയാണ് കേസെടുത്തത് . ഇയാൾ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മംഗലപുരത്താണ് സംഭവം. ബി ജെ പി സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും ഒപ്പമാണ് രാജു വോട്ട് ചോദിക്കാൻ എത്തിയത്. വീട്ടമ്മ മാത്രം ഉണ്ടായിരുന്ന വീട്ടിൽ എത്തിയ സ്ഥാനാർത്ഥിയും മറ്റു പ്രവർത്തകരും വോട്ടഭ്യർത്ഥന നടത്തി ഇറങ്ങി. ഈ സമയത്ത് രാജു കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി അടുക്കളയിലേയ്ക്ക് പോയ വീട്ടമ്മയെ പിൻതുടർന്ന രാജു കയറി പിടിക്കുകയായിരുന്നുവെന്നു പറയുന്നു. വീട്ടമ്മ ബഹളം വച്ചതോടെ സ്ഥാനാർത്ഥിയും പ്രവർത്തകരും തിരികെ വീട്ടിലെത്തുമ്പോഴേയ്ക്കും രാജു ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
എന്നാൽ രാജുവിനു പാർട്ടി അംഗത്വമോ ഭാരവാഹിത്വമോ ഇല്ലെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.







