കണ്ണൂർ: നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് പോകുന്നതിനിടയിൽ സ്ഥാനാർത്ഥിയെ നായ കടിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ സി.എം.പി. സ്ഥാനാർത്ഥിയായ കുഞ്ഞനെയാണ് നായ കടിച്ചത്. സൂക്ഷമ പരിശോധനാ കേന്ദ്രമായ ചാലാട് കൃഷിഭവനിലേയ്ക്ക് പോകാനായി ബസ് സ്റ്റാന്റിൽ നിൽക്കുന്നതിനിടയിലാണ് നായ ആക്രമിച്ചത്. കുഞ്ഞനെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. കോൺസ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പയ്യാവൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ സി.എം.പി തീരുമാനിച്ചത്







