കാസർകോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻഅറസ്റ്റിൽ. തായന്നൂർ സർക്കാരിയിലെ ചിലമ്പട്ടശ്ശേരിൽ സച്ചിൻ കുര്യാക്കോസിനെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. സച്ചിനെ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. തായന്നൂരിൽ ബസ്സിറങ്ങി ഇടവഴിയിൽ കൂടി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെയാണ് സച്ചിൻ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.







