മലപ്പുറം: പാമ്പ് കടിയേറ്റ് ഒരു വയസുകാരന് ദാരുണാന്ത്യം. മഞ്ചേരി പൂക്കളത്തൂര്‍ സ്വദേശി ശ്രീജേഷിന്റെ മകന്‍ അര്‍ജുനാണ് മരിച്ചത്. ഒന്നര വയസും മൂന്ന് മാസവും പ്രായമുള്ള കുഞ്ഞാണ് പാമ്പ് കടിയേറ്റ് മരിച്ചത്. മുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്. വീട്ടുകാര്‍ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിനെ മൂർഖൻ പാമ്പാണ് കടിച്ചതെന്നാണ് വിവരം. അതേസമയം, പാമ്പിനെ തിരഞ്ഞുപിടിച്ച് നാട്ടുകാർ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.







