കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റിന് മുന്നില്‍ പ്രകടനമായി എത്തിയാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്. എം. വിജയകുമാര്‍ റൈ(വോര്‍ക്കാടി), മണികണ്ഠ പഠ്‌ള(പുത്തിഗെ), രാമപ്പ കെ.പി(ബദിയടുക്ക), ബേബി ജി(ദേലംപാടി), മനുലാല്‍ എം(കുറ്റിക്കോല്‍), ധന്യ എം(കള്ളാര്‍), ടി.ഡി. ഭരതന്‍(കയ്യൂര്‍), രമണി കെ എസ്(ചിറ്റാരിക്കല്‍), ഷീബ ടി(ചെറുവത്തൂര്‍), എ. വേലായുധന്‍(മടിക്കൈ), ഹേമലത(പെരിയ), മാലതി(ബേക്കല്‍), സൗമ്യ എസ്(ഉദുമ), ശുഭലത(ചെങ്കള), സുനില്‍ പി.ആര്‍(സിവില്‍ സ്റ്റേഷന്‍), സുനില്‍ കുമാര്‍ ടി.സി(കുമ്പള), ജയന്തി ഷെട്ടി(മഞ്ചേശ്വരം) എന്നിവരാണ് ബിജെപിയെ പ്രതിനിധീകരിച്ച് പത്രിക സമര്‍പ്പിച്ചത്. ഡിവിഷന്‍ പിലിക്കോടില്‍ നിന്നും ബി.ഡി.ജെ.എസിനെ പ്രതിനിധീകരിച്ച് കുഞ്ഞിക്കൃഷ്ണന്‍ വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു. നേതാക്കളായ വി. രവീന്ദ്രന്‍, സതീഷ്ചന്ദ്ര ഭണ്ഡാരി, മേഖലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍, എന്‍. ബാബുരാജ്, സുകുമാരന്‍ കാലിക്കടവ്, നാരായണ നായിക്, ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ അനുഗമിച്ചു.







