പെര്‍ള: കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ പാണാജെ, അര്‍ളപ്പദവില്‍ പുലിയിറങ്ങി. വഴിയാത്രക്കാരനാണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബദരിയ്യ പള്ളിയിലെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോള്‍ പുലി റോഡിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതോടെ പ്രദേശം ഭീതിയിലായിരിക്കുകയാണ്.
അതേസമയം ഗുരുതര ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. കാസര്‍കോട്, ബേഡകം, കൊളത്തൂരില്‍ നിന്നു വനംവകുപ്പ് അധികൃതര്‍ കൂടുവച്ച് പിടികൂടി വനത്തില്‍ വിട്ട പുലിയാണ് പാണാജെയിലെ ജനവാസ കേന്ദ്രത്തില്‍ എത്തിയതെന്നാണ് ആരോപണം. കൊളത്തൂരില്‍ കൂട്ടില്‍ കുടുങ്ങിയ പുലിയെ വനത്തില്‍ തുറന്നു വിട്ട സമയത്തു തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.







