കണ്ണൂര്‍: അന്യസംസ്ഥാന തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയും കൂട്ടാളിയും എം.ഡി.എം.എ യുമായി അറസ്റ്റിൽ .അഴീക്കോട് സ്വദേശി റനീസ്, പശ്ചിമബംഗാള്‍ സ്വദേശി ഇനാമുല്‍ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ സര്‍വകലാശാലക്ക് സമീപത്ത് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന് സമീപത്താണ് ഇരുവരും പിടിയിലായത് . റനീസ് എം.ഡി.എം.എ വാങ്ങിക്കാന്‍ എത്തിയതായിരുന്നു. ഇനാമുല്‍ ഹുസൈന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നയാളാണ്. ഇയാള്‍ നേരത്തെ ഇതരസംസ്ഥാന തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസിലും പെണ്‍വാണിഭക്കേസിലും പ്രതിയായിരുന്നു. റനീസ് കളവുകേസിലും മയക്കുമരുന്ന് കേസിലും നേരത്തെ പ്രതിയായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പൊലീസ് സംഘം എത്തിയത്.







