ശബരിമല അമ്പലം വിഴുങ്ങൽ: അന്വേഷണം മുൻ മന്ത്രിയോട് അടുക്കുന്നു; മുൻ ദേവസ്വം പ്രസിഡണ്ടും സിപിഎം മുൻ എംഎൽഎയും ആയ പത്മകുമാർ റിമാൻ്റിൽ

പത്തനംതിട്ട: ശബരിമല സന്നിധാനത്തിൽ നിന്ന് സ്വർണം അപ്പാടെ അടിച്ചുമാറ്റിയ സംഭവത്തിൽ കുറ്റവാളികളായവരെ വെറുതെ വിടില്ലെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ആവർത്തിച്ചു കൊണ്ടിരുന്ന അപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീരസ്യം പറച്ചിൽ അറം പറ്റിയ പോലെയായി. ശബരിമല ക്ഷേത്രം വിഴുങ്ങൽ കേസിൽ വീരസ്യം മുഴക്കിയ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറും സിപിഎം മുൻ എംഎൽഎയും ആയ എ.പത്മകുമാർ ക്ഷേത്രം വിഴുങ്ങലിൽ റിമാൻ്റിൽ ആയി. മാത്രമല്ല, അമ്പലം വിഴുങ്ങലിലെ എല്ലാ കാര്യവും അന്നത്തെ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അറിവോടെ ആയിരുന്നുവെന്ന് പത്മകുമാർ അന്വേഷണസംഘത്തെ അറിയിച്ചു. ദൈവ തുല്യരായി കാണുന്ന ചിലരാണ് കൊള്ളത്തലവന്മാരെന്നു പത്മാകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2019 ൽ സ്വർണ്ണക്കൊള്ളക്കു ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കർമ്മി ആക്കിയത് സർക്കാർ അനുമതിയോടെയാണെന്ന് പത്മകുമാർ അറിയിച്ചുവെന്ന് പ്രത്യേക അന്വേഷണസംഘം വെളിപ്പെടുത്തി. പത്മകുമാറിന്റെ അറസ്റ്റോടെ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റുമാരുടെ എണ്ണം രണ്ടായി. പ്രസിഡണ്ടായിരുന്ന എൻ. വാസുവും റിമാൻറിലാണ് . കേസിൽ എട്ടാം പ്രതിയായി പത്മകുമാർ പ്രസിഡണ്ടായ ബോർഡിനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പി ശങ്കരദാസ്, എ. വിജയകുമാർ എന്നിവർ ബോർഡ് അംഗങ്ങൾ ആയിരുന്നു. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. പത്മകുമാറിന്റെ അറസ്റ്റോടെ അമ്പലം വിഴുങ്ങൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. റിമാൻ്റിലായ പത്മകുമാറിനെ തിരുവനന്തപുരം സബ് ജയിലിൽ അടച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍

You cannot copy content of this page