കാസർകോട്: കുമ്പളയിലെ ലോഡ്ജ് മുറിയിലിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന മൂന്നു യുവാക്കൾ അറസ്റ്റിലായി. കുമ്പള നിത്യാനന്ദ മഠത്തിന് സമീപം ഭ ട്ടൂഞ്ഞി ഹൗസിൽ സി കെ കേതൻ, കുണ്ടംകരയടുക്കം ദേശം ജി ഡബ്ല്യു എൽപി സ്കൂളിന് സമീപം നിസാർ മനസ്സിലിലെ അബ്ദുൽ നിസാർ, കർണാടക പുത്തൂർ ഗാളിമുഖ ഹൗസിലെ ബ്രിജേഷ് എന്നിവരെയാണ് കുമ്പള എക്സൈസ് ഇൻസ്പെക്ടർ കെ വി ശ്രാവണും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 10 മണിയോടെ കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്നും സി എച്ച് സി പോകുന്ന റോഡിൽ രാകേഷ് കോംപ്ലക്സ് എന്ന ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. 2.772 ഗ്രാം മെത്താംഫിറ്റാമിൻ ഒരാളുടെ കയ്യിൽ നിന്നും, ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും കണ്ടെടുത്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ ഗ്രേഡ് പീതാംബരൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് നിതീഷ് വൈക്കത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്, സുർജിത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺകുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.






