തിരുവനന്തപുരം: കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വെട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് മേയര്‍ ആര്യ രാജേന്ദ്രന്‍ ആണെന്ന് കെ.മുരളീധരന്‍.
ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നു. ഈമാസം 13 തിയതി ആര്യ കോര്‍പറേഷനിലെത്തി ഇടപെടല്‍ നടത്തിയെന്നാണ് കെ മുരളീധരന്റെ ആരോപണം. ആര്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പേര് വെട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുളീധരന്‍ ആവശ്യപ്പെട്ടു. ഒരു ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് മുരളീധരന്‍ ആര്യക്കെതിരെ ആരോപണമുന്നയിച്ചത്. ബുധനാഴ്ചയാണ് വൈഷ്ണയുടെ പേര് തിരികെ പട്ടികയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കിയത്. വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ലെന്നും ഗുരുതരമായ കൃത്യവിലോപം നടന്നുവെന്നും കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ ഹിയറിങില്‍ പരാതിക്കാരനായ സിപിഎം നേതാവ് ഹാജരായിരുന്നില്ല.







