ഗൂഗിൾ മാപ്പ് നോക്കി വണ്ടി വിട്ടു, നേരെ കനാലിലേക്ക്; കടവന്ത്രയിൽ കൈവരിയില്ലാത്ത കനാലിലേക്ക് കാര്‍ മറിഞ്ഞു, യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: കടവന്ത്രയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ കനാലിൽ വീണു. മട്ടാഞ്ചേരി സ്വദേശിയുടെ കാറാണ് പൊന്നേത്ത് കനാലിൽ വീണത്. ബുധനാഴ്ച രാത്രി 8:45ഓടെയാണ് അപകടം. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കനാലിന് കുറുകെയുള്ള പാലത്തിലൂടെ പോകാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഈ സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. പാലത്തിന് കൈവരി ഇല്ലാത്തതിനാൽ റോഡിന്റെ വശങ്ങളും വ്യക്തമായിരുന്നില്ല. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഡ്രൈവറെ കരയിലേക്ക് പിടിച്ചു കയറ്റിയത്. ക്രെയിൻ ഉപയോഗിച്ച് കാർ കനാലിൽ നിന്നുയർത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം നെല്ലിക്കട്ട, സാല ത്തടുക്ക സ്വദേശിയെ അറസ്റ്റു ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു; പിടിയിലായത് കർണ്ണാടകയിൽ 41 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതി

You cannot copy content of this page