കാസര്‍കോട്: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. പ്രിസിപ്പാള്‍ നല്‍കിയ പരാതി പ്രകാരം നാലു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. തുടര്‍നടപടികളുടെ ഭാഗമായി എസ് ബി ആര്‍ (സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട്) സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ ആക്രമത്തിനു ഇരയായത്. മര്‍ദ്ദനമേറ്റവര്‍ വിവരം പ്രിന്‍സിപ്പാളിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
മര്‍ദ്ദനം നടത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നു തല്‍ക്കാലത്തേയ്ക്ക് പുറത്താക്കി. ഇവര്‍ക്ക് ടി സി നല്‍കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനമെന്നറിയുന്നു.






