പട്ന: പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. പട്നയിലെ ഗാന്ധി മൈതാനില്‍ രാവിലെ പതിനൊന്നരയോടെ ആരംഭിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയും ബീഹാര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജെഡിയു നേതാക്കളായ വിജയ് കുമാര്‍ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് ശ്രാവണ്‍ കുമാര്‍, ബിജെപി നേതാക്കളായ മംഗള്‍ പാണ്ഡെ, ദിലീപ് കുമാര്‍ ജയ്സ്വാള്‍, നിതിന്‍ നബിന്‍ എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്രമന്ത്രിമാരും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പില്‍ 243 നിയമസഭാ സീറ്റുകളില്‍ എന്‍ഡിഎ 202 സീറ്റുകളില്‍ വിജയിച്ചു. ഇതില്‍ 89 സീറ്റ് ബി.ജെ.പി നേടിയപ്പോള്‍ 85 സീറ്റാണ് നിതീഷ് കുമാര്‍ നയിക്കുന്ന ജെ.ഡി.യു നേടിയത്. ആര്‍.ജെ.ഡി 25 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ വെറും ആറ് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.







