കാസര്‍കോട്: ബേവൂരി, സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം നടത്തിയ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ അമ്പലപ്പുഴ സാരഥിയുടെ ‘നവജാത ശിശു വയസ് 84’മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം സൗപര്‍ണ്ണികയുടെ താഴ്‌വാരം മികച്ച രണ്ടാമത്തെ നാടകമായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകനായി അശോക് ശശി (താഴ്‌വാരം)യും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു അവാര്‍ഡുകള്‍: മികച്ച രചന പ്രദീപ് കാവുന്തര (നവജാത ശിശു വയസ് 84), മികച്ച നടന്‍-ലിഷോയ് ഉണ്ണികൃഷ്ണന്‍ (നവജാത ശിശു വയസ് 84), നടി ഗ്രീഷ്മ ഉദയ് (താഴ്‌വാരം), ഹാസ്യനടന്‍-നൂറനാട് പ്രദീപ് (അങ്ങാടിക്കുരുവികള്‍), മികച്ച രണ്ടാമത് നടന്‍ റഷീദ് മുഹമ്മദ് ((താഴ്‌വാരം), രണ്ടാമത് നടി കലാമണ്ഡലം സന്ധ്യ, സുകുമാരി, മധു ബേഡകം, ഡോ. സന്തോഷ് പനയാല്‍, ശ്രീനാഥ് നാരായണന്‍ എന്നിവരാണ് വിധി നിര്‍ണ്ണയിച്ചത്.






