കാസർകോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ 830 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 22ന് സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം. കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പുതിയ അഞ്ച് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിനും ഉപ വരണാധികാരി എം.ഡി.എം പി. അഖിലിനുമാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ജില്ലാപഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്കായി ഇതുവരെ 37 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 62 നാമനിര്‍ദേശ പത്രികകളും പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ 32 നാമനിര്‍ദേശ പത്രികകളും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ 30 നാമനിര്‍ദേശ പത്രികകളും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ രണ്ട് നാമനിര്‍ദേശ പത്രികകളും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ 19 നാമനിര്‍ദേശ പത്രികകളും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ 16 നാമനിര്‍ദേശ പത്രികകളും സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ 74 ഉം , നീലേശ്വരം നഗരസഭയില്‍ 56 പത്രികകളും കാസര്‍കോട് നഗരസഭയില്‍ 21 നാമനിര്‍ദേശ പത്രികകളും ലഭിച്ചു. അജാനൂര്‍ പഞ്ചായത്തില്‍ 17 നാമനിര്‍ദേശ പത്രികകളും ബദിയഡുക്കയിൽ 25 നാമനിര്‍ദ്ദേശ പത്രികകളും ബളാലിൽ 22 പത്രികകളും ബേഡഡുക്കയിൽ 14 പത്രികകളും ലഭിച്ചു. മറ്റു ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ച പത്രികകളുടെ എണ്ണം ഇങ്ങിന: ബെള്ളൂർ – 18, ചെറുവത്തൂർ – 53 ദേലമ്പാടി- 14 1ഈസ്റ്റ് എളേരി – 1 എന്‍മകജെ – 6കയ്യൂര്‍ ചീമേനി- 67, കാറഡുക്ക- 4, കുമ്പഡാജെ – 31 , കുമ്പള – 9 ,മടിക്കൈ – 1, മംഗല്‍പാടി-10, മീഞ്ച- 7 മുളിയാർ – 18, പൈവളിഗെ- 3, പള്ളിക്കര – 2, പനത്തടി-13 , പിലിക്കോട് – 36, പുല്ലൂര്‍പെരിയ- 50 , പുത്തിഗെ – 25, ഉദുമ പ 12 , വോര്‍ക്കാടി – 3 , വെസ്റ്റ് എളേരി- 4.







