കുമ്പള:പുത്തിഗെ പഞ്ചായത്തില്‍ മുമ്പ് താമസിച്ചിരുന്നവര്‍ക്കും വിവാഹം കഴിഞ്ഞ് പോയവര്‍ക്കും വ്യാപകമായി ഇരട്ട വോട്ടുകളുള്ളതായി പരാതി.
ഇരട്ട വോട്ടുകള്‍ ഒഴിവാക്കാന്‍ രേഖാമൂലം പരാതി നല്‍കിയിട്ടും സി.പി.എം അനുകൂല ജീവനക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ കുമ്പളയില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരേ നിയമ നടപടിയുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന്
അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥലത്തില്ലാത്ത വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍
ഇവര്‍ ഹിയറിങിന് ഹാജറാകുന്നതിന് പകരം സി.പി.എം പ്രവര്‍ത്തകരാണ് രേഖകള്‍ നല്‍കിയത്.
അതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പട്ടികയില്‍ നിലനിര്‍ത്തിയിരിക്കുന്നു -അവര്‍ ആരോപിച്ചു.
മൂന്നാം വാര്‍ഡ് ദേരടുക്കയിലെ പാര്‍ട്ട് നമ്പര്‍ ഒന്നിലെ ക്രമ.നമ്പര്‍ 805 ലെ ആള്‍ക്ക് ഇരട്ട വോട്ടുണ്ട്.
ഹിയറിങിന് ഹാജാരാ യെങ്കിലും രേഖകള്‍ നല്‍കിയിട്ടില്ല.
ആക്ഷേപം ഉന്നയിച്ചയാള്‍ തെളിവ് സഹിതം പരാതി നല്‍കിയിട്ടും ഇരട്ട വോട്ട് നിലനിര്‍ത്തിയിരിക്കുകയാണ്.
വാര്‍ഡ് 6 ഉര്‍മി ക്രമ നമ്പര്‍ 113, 116,115,40,82, 83 എന്നിവയില്‍ പെട്ടവര്‍ക്ക് ബദിയഡുക്ക പഞ്ചായത്തിലെ നാലാം വര്‍ഡില്‍ ക്രമ നമ്പര്‍ 146,149,150,159,276, 259 ല്‍ വോട്ടുണ്ടെന്നു അവര്‍ ആരോപിച്ചു.
ഇവര്‍ പുത്തിഗെപഞ്ചായത്ത് പരിധിയില്‍ താമസമില്ല.
കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും പഞ്ചായത്തിലെ ചില ഉദ്യാഗസ്ഥന്മാമാരുടെ നേതൃത്വത്തിലാണ് ഇത്തരം ക്രമക്കേടുകള്‍ നടന്നത്. പുത്തിഗെ പഞ്ചായത്തില്‍ യു.ഡി.എഫിന് വിജയ സാധ്യതയുള്ള വാര്‍ഡുകളില്‍ വ്യാപക ഇരട്ട വോട്ടുകള്‍ നിലനില്‍ക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയം ഗൗരവമായി ഉയര്‍ത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് ഹാദി തങ്ങള്‍, അബ്ദുല്ല കണ്ടത്തില്‍, ഇ.കെ മുഹമ്മദ് കുഞ്ഞി, ഇല്യാസ് ഹുദവി, റഫീഖ് കണ്ണൂര്‍, അബ്ദുല്ല കെ.എം സംബന്ധിച്ചു.






