കോഴിക്കോട്: കേരളോത്സവ ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ റിട്ടയേര്‍ഡ് അധ്യാപകന്‍ പിടിയില്‍. കോഴിക്കോട് പയ്യോളി മണിയൂര്‍ എളമ്പിലാട് സ്വദേശി മീത്തലെ പൊയില്‍ എം.പി വിജയന്‍ (70) ആണ് പിടിയിലായത്. മണിയൂര്‍ പഞ്ചായത്തുതല കേരളോത്സവം നടക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞതോടെ ഇയാള്‍ ഒളവില്‍ പോയി. പ്രതിയെ പിടികൂടാത്തതിനെച്ചൊല്ലി ഏറെ രാഷ്ട്രീയവിവാദങ്ങള്‍ ഉടലെടുത്തിരുന്നു. മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്കും പയ്യോളി പൊലീസ് സ്റ്റേഷനിലേക്കും ഭരണ-പ്രതിപക്ഷ കക്ഷികള്‍ മാര്‍ച്ച് നടത്തിയിരുന്നു.
ഒളിവില്‍ കഴിയുന്നതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പയ്യോളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.







