കണ്ണൂര്‍: ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടേരി കൊയക്കോട്ട് ഹൗസില്‍ ഒ.കെ മുബീനയെ (26) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് ഏച്ചൂര്‍ സ്വദേശി പി.എ ഇസ്മയിലിനെ(38)യാണ് ഇൻസ്പെക്ടർ പി.എ ബിനുമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 10.20ന് കണ്ണൂര്‍ പി.വി.എസ് റോഡ് ജംഗ്ഷനിലൂടെ നടന്നുപോവുകയായിരുന്ന മുബീനയെ കത്തി കൊണ്ട് കുത്തിയും തലക്കടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കുടുംബപ്രശ്‌നമാണത്രെ അക്രമത്തിന് കാരണം. നാട്ടുകാരാണ് യുവതിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്പാ ജീവനക്കാരിയായ മുബീന ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു.







